28.5 C
Kollam
Friday 20th November, 2026 | 07:56:12 PM
Home News Local നിയമ സഹായ അദാലത്തും മെഡിക്കൽ ക്യാമ്പും നടത്തി

നിയമ സഹായ അദാലത്തും മെഡിക്കൽ ക്യാമ്പും നടത്തി

Advertisement

ശാസ്താംകോട്ട.കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ചേർന്നുകൊണ്ട് ശാസ്താംകോട്ട രാജഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ നിയമ സഹായ അദാലത്തും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി. ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജി ടി.സഞ്ജു ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ മേഖലകളിലെ പരാതി പരിഹാരങ്ങൾക്ക് ഇത്തരം നിയമ സഹായ അദാലത്തും സാധാരണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കൽ ക്യാമ്പുകളും ഏറെ ഗുണം ചെയ്യുന്നവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താലൂക്കിന്റെ മറ്റു പ്രദേശങ്ങളിലും ലീഗൽ സർവീസസിന്റെ ഇത്തരം അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. വ്യവഹാരങ്ങൾ കോടതികളിലേക്ക് നീളാതെ പരാതികൾക്ക് പരിഹാരം കാണാൻ നിയമ സഹായ അദാലത്തുകൾ സഹായകമാകുന്നുണ്ട്.
കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജിയുമായ രേഖ ലോറിയൻ മുഖ്യപ്രഭാഷണം നടത്തി. സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ഇമ്മാനുവൽ ആന്റണി അധ്യക്ഷനായിരുന്നു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.പി. ശരത്ത്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ഉദയ് ശബരീശം, പള്ളി ധനകാര്യസമിതി അംഗം ബി. അനിൽ ബേബി, സത്താർ പോരുവഴി എന്നിവർ സംസാരിച്ചു. പാനൽ അഭിഭാഷകരായ രമിതാ രവീന്ദ്രൻ, സന്ദീപ് എം..ജെ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here