29.2 C
Kollam
Wednesday 18th November, 2026 | 07:44:48 PM
Home News Local പമ്പയിലേക്ക് കുന്നത്തൂർ താലൂക്ക് വഴി രണ്ട് സ്പെഷ്യൽ സർവ്വീസുകൾ

പമ്പയിലേക്ക് കുന്നത്തൂർ താലൂക്ക് വഴി രണ്ട് സ്പെഷ്യൽ സർവ്വീസുകൾ

Advertisement

ശാസ്‌താംകോട്ട:മണ്ഡലകാലം പ്രമാണിച്ച് കുന്നത്തൂർ നിയോജകമണ്ഡലം വഴി പമ്പയിലേക്ക് രണ്ട് സ്പെഷ്യൽ കെഎസ്ആർടിസി സർവ്വീസുകൾ ആരംഭിച്ചു.ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണുമായി ഉല്ലാസ് കോവൂർ എംഎൽഎ നടത്തിയ ചർച്ചയെ തുടർന്നാണ് സർവ്വീസ് ആരംഭിക്കാൻ തീരുമാനമായത്.എല്ലാ ദിവസവും വൈകിട്ട് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും കുമരഞ്ചിറ ക്ഷേത്രം,ശാസ്‌താംകോട്ട ക്ഷേത്രം,മുതുപിലാക്കാട് ക്ഷേത്രം വഴിയും,മറ്റൊരു സർവ്വീസ് പാവുമ്പ ക്ഷേത്രം,ആനയടി ക്ഷേത്രം,പള്ളിക്കൽ,അടൂർ വഴിയും പമ്പയിലെത്തും.

കുമരഞ്ചിറ ക്ഷേത്രത്തിൽ ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ഉല്ലാസ് കോവൂർ എംഎൽഎ സർവ്വീസ് ഉദ്ഘാടനം ചെയ്തു.എം.വി ശശികുമാരൻ നായർ,ഇടവനശേരി സുരേന്ദ്രൻ,എസ്.സുഭാഷ്,ഗോകുലം അനിൽ,ആശാ രമേശ്,ആർ.ഡി പ്രകാശ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here