ചവറ . ചവറ ഉപജില്ല സ്കൂൾ കലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. പ്രധാന വേദിയായ ഗവ. എച്ച്.എസ്എസ് അയ്യൻകോയിക്കൽ സ്കൂളിൽ വെള്ളി രാവിലെ എട്ടിനു ചവറ ഉപജില്ല ഓഫീസർ അനിത ടി കെ പതാക ഉയർത്തും. തുടർന്ന് തെക്കൻ ഗുരുവായൂർ ക്ഷേത്ര മൈതാനത്തു നിന്നും അയ്യൻകോയിക്കൽ സ്കൂളിലേക്കുള്ള വർണ്ണശബളമായ ഘോഷയാത്ര പ്രശസ്ത നാടക രചയിതാവ് അഡ്വ: മണിലാൽ ഫ്ലാഗ് ഓഫ് ചെയ്യും.പത്തിനു നടക്കുന്ന കലോത്സവ ഉദ്ഘാടനം എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിക്കും . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷംല നൗഷാദ് അധ്യക്ഷത വഹിക്കും. ഉല്ലാസ് കോവൂർ എംഎൽഎ കലാപീഠം തെളിയിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു മുഖ്യാതിഥിയാകും. 25നു വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അനിൽ അധ്യക്ഷത വഹിക്കും. ഉല്ലാസ് കോവൂർ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ആർ. അരുൺരാജ് സമ്മാനദാനം നിർവഹിക്കും. നാല് ദിവസങ്ങളിലായി എട്ടു വേദികളിൽ നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 64 സ്കൂളുകളിൽ നിന്നായി 3214 കുട്ടികൾ പങ്കെടുക്കും.
കലോത്സവത്തിന്റെ നാല് ദിവസവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഒരുക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ചവറ എ ഇ ഒ ടി കെ അനിത,
സംഘാടകസമിതി ചെയർമാൻ എസ് അനിൽ, ജനറൽ കൺവീനർ ഗംഗാദേവി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജെ ജയകുമാർ, കൺവീനർ സി എസ് പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു


































