Advertisement
ചവറ . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചവറ നിയോജക മണ്ഡലം വനിത വിങ്ങ് രൂപീകരിച്ചു. ചേനങ്കര വ്യാപാര ഭവനിൽ വച്ച് kvves നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വൈദ്യന്റെ അധ്യക്ഷതയിൽ ചേര്‍ന്നു. വനിതാ വിംഗ് കൊല്ലം ജില്ല പ്രസിഡന്റ് ശാന്ത മോഹൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജി ഉദയകുമാര്‍ ,നിയോജകമണ്ഡലം ട്രഷറർ അബ്ദുൽസലാം പരിമളം ,kvves നേതാക്കൾ ആയ യു എ ബഷീർ ,സജീ ബ് കുറ്റിവട്ടം, ആനന്ദക്കുട്ടൻ പിള്ള, കുറ്റിയിൽ നിസാം അൻഷാദ് ചേനങ്കര, അനിൽ വാസുദേവൻ പടപ്പനാൽ തുടങ്ങിയവരും സംസാരിച്ചു. വനിത വിങ്ങിന്റെ തെരഞ്ഞെടുപ്പിൽചവറ നിയോജക മണ്ഡലം വനിതാ വിങ്ങിന്റെ പ്രസിഡണ്ടായി ലീന റാണിയെയും ജനറൽ സെക്രട്ടറിയായി ശശികല കാവനാടിനെയും ട്രഷററായി വിജയലക്ഷ്മിയെയും 15 എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു


































