തേവലക്കര : ചവറ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന സമാപന സമ്മേളനം വനംമന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ സി ഉണ്ണികൃഷ്ണൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ചവറ ബ്ലോക്ക് പ്രസിഡന്റ് ഷംല നൗഷാദ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അനിൽ, ശാസ്താംകോട്ട ബ്ലോക്ക് മെമ്പർ രാഖി പ്രവീൺ, വാർഡ് മെമ്പർ എബി പാപ്പച്ചൻ , ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ മാനേജർ ആർ. തുളസീധരൻ പിള്ള, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി ഗോവിന്ദ പിള്ള, ഗേൾസ് ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് എ സാബു, ബോയ്ഡ് ഹൈസ്കൂൾ പി റ്റി എ പ്രസിഡന്റ് മുത്തലിഫ് മുല്ലമംഗലം, കോവൂർ ജി എൽ പി എസ് എസ് എം സി ചെയർമാൻ എം ആർ ബൈജു, കോവൂർ യു.പി.എസ് പി ടി എ പ്രസിഡന്റ് മുഹ്സിൻ ആനയടിയിൽ, ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ് രാജലക്ഷ്മി, ഗവൺമെന്റ് എൽ പി എസ് കോവൂർ ഹെഡ്മാസ്റ്റർ കെ സതീഷ് കുമാർ, കോവൂർ യുപിഎസ് ഹെഡ്മിസ്ട്രസ് സേതുലക്ഷ്മി, വിവിധ മേളകളുടെ കൺവീനർമാരായ രാജീവ് ചന്ദ്രൻ, സോഫിയ, പ്രിൻസി റീന തോമസ്, ഷാജു എസ്, അഭിഷേക് ജി, സംഘടന പ്രതിനിധികളായ കെ ജെ ജയശ്രീ, ബിജു എം ഡാനിയൽ , സജാദ് എസ് , ബി ബിനോയ്, അൻസർ സി എസ് എന്നിവർ സംസാരിച്ചു.

ശാസ്ത്രോത്സവം ജനറൽ കൺവീനറും ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായ അഹമ്മദ് നിസാറുദ്ദീൻ സ്വാഗതവും എ ഇ ഒ റ്റി കെ അനിത നന്ദിയും പറഞ്ഞു. പറഞ്ഞു. തേവലക്കര ബോയ്സ് & ഗേൾസ് ഹൈസ്കൂൾ, കോവൂർ GLPS, കോവൂർ UPS, എന്നിവിടങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ എല്ലാ വിഭാഗങ്ങളിലുമായി ഏറ്റവുമധികം പോയിന്റ് നേടി ഗവ : വി എച്ച് എസ് എസ് കൊറ്റൻകുളങ്ങര സ്കൂൾ ഓവറോൾ കപ്പ് സ്വന്തമാക്കി. വിവിധ വിഭാഗങ്ങളിൽ ഓവറോൾ നേടിയ സ്കൂളുകൾ.
ശാസ്ത്രമേള
LP വിഭാഗം : ജി എൽ പി എസ് കോവൂർ
UP വിഭാഗം : ജി യു പി എസ് ചവറ സൗത്ത്
HS വിഭാഗം : എസ് വി പി എം എച്ച് എസ് വടക്കുംതല
HSS വിഭാഗം : ജി എച്ച്.എസ്.എസ് അയ്യൻകോയിക്കൽ
സാമൂഹ്യ ശാസ്ത്രമേള
LP വിഭാഗം : ജി യു പി എസ് ചവറ സൗത്ത്
UP വിഭാഗം : ജി യു പി എസ് ചവറ സൗത്ത്
HS വിഭാഗം : ജി എച്ച്.എസ്.എസ് അയ്യൻകോയിക്കൽ
HSS വിഭാഗം : എസ് ബി വി എസ് ജി എച്ച് എസ് എസ് പന്മനമനയിൽ
ഗണിതമേള :
LP വിഭാഗം : ജി യു പി എസ് ചവറ സൗത്ത്
UP വിഭാഗം : ജി യു പി എസ് ചവറ സൗത്ത്
HS വിഭാഗം : എസ് ബി വി എസ് ജി എച്ച് എസ് എസ് പന്മനമനയിൽ
HSS വിഭാഗം : ജി വി എച്ച് എസ് എസ് കൊറ്റൻകുളങ്ങര
പ്രവൃത്തിപരിചയമേള
LP വിഭാഗം : ജി യു പി എസ് ചിറ്റൂർ
UP വിഭാഗം : കോവൂർ യു പി എസ്
HS വിഭാഗം : ജി വി എച്ച് എസ് എസ്
കൊറ്റൻകുളങ്ങര
HSS വിഭാഗം : ജി വി എച്ച് എസ് എസ് കൊറ്റൻകുളങ്ങര
ഐ റ്റി മേള
UP വിഭാഗം : ജി എച്ച്.എസ്.എസ് അയ്യൻകോയിക്കൽ
HS വിഭാഗം : ജി എച്ച്.എസ്.എസ് അയ്യൻകോയിക്കൽ
HSS വിഭാഗം : ജി എച്ച്.എസ്.എസ് അയ്യൻകോയിക്കൽ




































