ശാസ്താംകോട്ട. സിദ്ധനർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ശ്രീമൂലം പ്രജാസഭാംഗം തിരൂ കല്ലട നാരായണൻ രാമൻ( കല്ലട ഏമാൻ)123 മത് തിരൂ പിറവിദിനം ആചരിച്ചു. ശാസ്താംകോട്ട എസ്എൻഡിപി താലൂക്ക് യൂണിയൻ ഹാളിൽ( അച്യുതൻ നഗർ ) നടന്ന അനുസ്മരണ സമ്മേളനം കുന്നത്തൂർ എംഎൽഎ ഉല്ലാസ്കോവൂർ ഉദ്ഘാടനം ചെയ്തു.
ഡോക്ടർ എ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കല്ലട ഏമാന്റെ മകൾ തിരുമതി രാജമ്മ മുഖ്യ അതിഥി ആയിരുന്നു. ചരിത്രകാരൻ അഡ്വ. കൈതവാരം എസ് ശ്രീലാൽ മുഖ്യ പ്രഭാഷണം നടത്തി. കല്ലട നാരായണൻ രാമൻ കുടുംബ ട്രസ്റ്റ് ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ഇസഡ്. ആന്റണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ദിലീപ് കുമാർ, കനക എസ്,ബാബു. എസ് അഭിലാഷ് ആദി, കപിൽ ദേവ്, സുഭാഷ് എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രശസ്തരായ സമുദായ അംഗങ്ങൾക്ക് ആദരവും അനുമോദനവും നൽകി.


































