ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം ദീപാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രജനി സുനിൽ അദ്ധ്വക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.പി. വേ ണുഗോപാൽ സ്വാഗതം ആശംസിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ശാന്തകുമാരിയമ്മ , ജോസ് മത്തായി , മണി പഞ്ചായത്ത് അംഗങ്ങളായ എബി പാപ്പച്ചൻ , ജോളി മാത്യൂ , സിജു കോശി , റിയാസ് ,പി.കെ ഗോപകുമാർ ,വർഗ്ഗീസ് തരകൻ .. സവിത ചന്ദ്രൻ , ,അബ്‌ദുൽ റഷീദ് , നിഷ സന്തോഷ് , ഷെറിന സഞ്ജയ് ,ഫർഹാന നസീർ ,റഹിയാനത്ത് , അനിത കുമാരി , അമൃത വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക മേഖയിലെ നേതാക്കളും പങ്കെടുത്തു 5 ദിവസം നീണ്ടുനിൽക്കുന്ന മത്സരം 18 ന് സമാപിക്കും . പഞ്ചായത്ത് അംങ്കണത്തിൽ വെച്ച് നടക്കുന്ന സമ്മാനദാനം ഉല്ലാസ് കോവൂർ എം . എൽ .എ . നിർവ്വഹിക്കും .ജനപ്രതിനിധികളുടെയും ക്ലബ്ബ്കളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ഹരിത കർമ്മസേന പ്രവർത്തകരുടെയും വിവിധ രാഷ്‌ടിയ കക്ഷി നേതാക്കളും നേതൃത്വത്തിൽ പഞ്ചായത്താഫീസിൽനിന്നാരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര പഞ്ചായത്ത് ഗ്രൗണ്ടുകളിൽ സമാപിച്ചതോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. കേരളോത്സവത്തിൽ 600 ൽപരം കലാകായിക പ്രതിഭകളാണ് പങ്കെടുക്കുന്നത് .



































