28.1 C
Kollam
Monday 16th November, 2026 | 08:53:19 PM
Home News Local 28.59 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

28.59 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

Advertisement

കൊല്ലം: വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 28.59 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. തട്ടാമല ഒരുമ നഗര്‍ വിജയവരദം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൊറ്റങ്കര ജാസിഫ് കോട്ടേജില്‍ അക്ബര്‍ഷാ (28) ആണ് അറസ്റ്റിലായത്.
സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നര്‍കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായാണ് നടപടി. തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് മാരുതി കാറില്‍നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. കരുനാഗപ്പള്ളി, ചവറ മേഖലകളിലെ യുവാക്കള്‍ക്ക് വില്‍ക്കാനായി എത്തിച്ചതാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ണനല്ലൂരില്‍നിന്ന് 4.4 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെയും കടവൂരില്‍നിന്ന് 2.81 ഗ്രാം എംഡിഎംഎയുമായി മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here