28.1 C
Kollam
Monday 16th November, 2026 | 09:10:27 PM
Home News Breaking News 9,90,000 രൂപയുമായി ബാങ്കില്‍ നിന്നിറങ്ങി; പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് പണം തട്ടി നാലംഗസംഘം

9,90,000 രൂപയുമായി ബാങ്കില്‍ നിന്നിറങ്ങി; പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് പണം തട്ടി നാലംഗസംഘം

Advertisement

മലപ്പുറം: നിലമ്പൂരില്‍ പട്ടാപ്പകല്‍ ബാങ്കില്‍ നിന്ന് ഇറങ്ങിയ യുവാവിനെ ആക്രമിച്ച് പണം കവര്‍ന്നു. കാളികാവ് അഞ്ചച്ചവടി സ്വദേശി ഫിറോസിനാണ് പണം നഷ്ടമായത്. 9,90,000 രൂപ നഷ്ടമായതായി യുവാവ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലുപേര്‍ ചേര്‍ന്ന് യുവാവിനെ കീഴ്പ്പെടുത്തി പണം കവരുന്ന ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, ബാങ്കിന്റെ മുകളില്‍ നിന്ന് ഫിറോസ് കോണിപ്പടി ഇറങ്ങി വരുന്നതായും നാലംഗസംഘം പണം തട്ടിയെടുത്ത് പോകുന്നതായും കാണാം. ഇന്ന് ഉച്ചയോടെ നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്നാണ് ഫിറോസ് പണവുമായി പുറത്തിറങ്ങിയത്.
കോണിപ്പടി ഇറങ്ങുന്നതിനിടെ അക്രമികള്‍ ഫിറോസിനെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഫിറോസിന്റെ കൈയില്‍ ഒരു കത്തിയുള്ളതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇരുവിഭാഗവും പരസ്പരം അറിയുന്നവരാണോ എന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here