Advertisement
ശാസ്‌താംകോട്ട:ആർഎസ്പി കണത്താർകുന്നം ബ്രാഞ്ച് സമ്മേളനം
ആർവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ്.എസ്.കല്ലട ഉദ്ഘാടനം ചെയ്തു.കൊല്ലം-പടിഞ്ഞാറെ കല്ലട ട്രാൻ.ബസ് സർവീസ് പുന:സ്ഥാപിക്കുക,വർഷങ്ങളായി മുടങ്ങി കിടക്കുന്ന പടിഞ്ഞാറെ കല്ലട ട്രാൻ.സർവ്വീസ് തിരികെ എത്തിച്ച് ഗതാഗത പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.ലോക്കൽ സെക്രട്ടറി ബാബു കുഴിവേലി അധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി അംഗം റാഫേൽ,നേതാക്കളായ മനോജ് കാട്ടിൽ ആൻ്റെണി,ആൻസൽ,രവിന്ദ്രൻ നീരാജനം,അനന്തു,അനിൽ തുടങ്ങിയവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി രവീന്ദ്രൻ നിരാജനത്തെ തിരഞ്ഞെടുത്തു.


































