27.7 C
Kollam
Sunday 15th November, 2026 | 09:30:28 PM
Home News Kerala കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാർ തകർന്നു

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാർ തകർന്നു

Advertisement

വിതുര: തിരുവനന്തപുരം പാലോട് പാണ്ഡ്യൻപാറ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാർ തകർന്നു. കാർ യാത്രക്കാരായ മൂന്നു പേർക്ക് നിസാര പരിക്കേറ്റു. ചിതറ കണ്ണൻകോട് സ്വദേശി സുജിലിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകർന്നത്. ഞായർ രാവിലെ ആറിനാണ്‌ സംഭവം.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു. കാറിലിടിച്ച ശേഷം കാട്ടുപോത്ത് വനത്തിലേയ്ക്ക് ഓടിമാറി. പാലോട് ആർആർടി ടീമും ഭരതന്നൂർ സെക്ഷൻ സ്റ്റാഫും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here