27.2 C
Kollam
Sunday 1st November, 2026 | 09:03:26 AM
Home News Breaking News ‘ഞാൻ പോകുന്നു, മരണ ശേഷം മറ്റൊരു വിവാഹം കഴിക്കണം’; പതിനെട്ടാം നിലിയിൽ നിന്നും ചാടി യുവതിയും...

‘ഞാൻ പോകുന്നു, മരണ ശേഷം മറ്റൊരു വിവാഹം കഴിക്കണം’; പതിനെട്ടാം നിലിയിൽ നിന്നും ചാടി യുവതിയും മകനും ജീവനൊടുക്കി

Advertisement

പൂനെ: ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു. പിംപ്രി -ചിഞ്ച്‌വാഡിലെ തെർഗാവ് തെരുവിലുള്ള ‘സിഗ്നേച്ചർ പാർക്ക്’ സൊസൈറ്റിയിൽ താമസിക്കുന്ന ഏക്താ ഭാംഗ്ഡെ (33), മകൻ മാധവ് ഭാംഗ്ഡെ (6) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6:30 ഓടെയായിരുന്നു ദാരുണമായ സംഭവം.

Also Read: കേരളത്തിന് 70; ഒരുമയുടെ ഏഴ് പതിറ്റാണ്ടുകൾrajstan

രാജസ്ഥാൻ സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ടുവർഷമായി കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു താമസം. ഏക്തയുടെ ഭർത്താവ് മനോജ് ഭാംഗ്ഡെ (35) യെരവാഡയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മനോജ് ജോലിക്ക് പോയിരുന്നു. വൈകുന്നേരം സൊസൈറ്റിയിലെ ഡക്ട് ഭാഗത്തുനിന്ന് വൻ ശബ്ദം കേട്ട് ഓടിയെത്തിയ താമസക്കാരാണ് ഏക്തയെയും മകനെയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. യുവതിയും മകനും ലിഫ്റ്റിൽ പതിനെട്ടാം നിലയിലേക്ക് പോകുന്നത് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാടുന്നതിന് മുൻപ് ഇവർ ചെരിപ്പുകൾ അഴിച്ചു വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. യുവതിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നട്ടെല്ലിന് ഗുരുതരമായ അസുഖമുണ്ടായിരുന്നു. തന്റെ മരണശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിക്കണമെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. വാക്കഡ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

LEAVE A REPLY

Please enter your comment!
Please enter your name here