28.3 C
Kollam
Tuesday 18th August, 2026 | 10:41:10 AM
Home News Local ലഹരി മരുന്നിന് അടിമകളാകുന്ന മക്കളെയോർത്ത് വിലപിക്കുന്ന അമ്മമാർക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ ആശ്വാസമാണ് ഓപ്പറേഷൻ...

ലഹരി മരുന്നിന് അടിമകളാകുന്ന മക്കളെയോർത്ത് വിലപിക്കുന്ന അമ്മമാർക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ ആശ്വാസമാണ് ഓപ്പറേഷൻ തൂഫാൻ, മന്ത്രി രമേശ് ചെന്നിത്തല പന്മനയില്‍

ചവറ . 50 ദിവസത്തെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് കേരള ത്തിലെ ജനജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചതായി മന്ത്രി രമേശ് ചെന്നിത്തല.

കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയൻ ലഹരിക്കെതി രെ നടത്തുന്ന 100 ദിന കർമപരി പാടിയുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ സദസ്സും ബോധവൽക്കരണ ക്ലാസും പന്മന ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂ‌ളിൽ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി മരുന്നിന് അടിമകളാകുന്ന മക്കളെയോർത്ത് വിലപിക്കുന്ന അമ്മമാർക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ ആശ്വാസ മാണ് ഓപ്പറേഷൻ തൂഫാൻ, ഇത്രയും ദിവസത്തിനുള്ളിൽ അതു തെളിയിക്കാൻ കഴിഞ്ഞു.

പദ്ധതി നടപ്പിലാക്കിയതിലൂടെ കൊലപാതകം, റോഡപകടം എന്നിവ കുറയ്ക്കാനും ക്രമസമാധാന നില ഭദ്രമാക്കാനും കഴി ഞ്ഞു ഇതിന്റെ കൃത്യമായ വിശ ദാംശങ്ങൾ ഉടൻ പുറത്തുവിടും

ഗുണ്ടകൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകും ഡിജെ പാർട്ടികൾക്ക് എതിരല്ലെങ്കിലും അവിടെ ലഹരി മരു ന്ന് ഉപയോഗിച്ചാൽ അവരുടെ കൈകളിൽ വിലങ്ങുവീഴും. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു നൽകിയാൽ മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യും. ലഹരിമരുന്ന് നിശ്ചിത സ്‌ഥലത്ത് പൊതികളാക്കി വിതരണം ചെയ്യുന്നതിനെതിരെ (ഡ്രോ പ്പിങ്) പൊലീസ് ശക്തമായ നട പടി തുടങ്ങിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

താലൂക്ക് ജമാഅത്ത് യൂണി യൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു. സി.ആർ.മഹേഷ് എംഎൽഎ. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗ ലവി, കെ.സി.രാജൻ, ഷംല നൗഷാദ്, അഡ്വ. ഇ എ.ജവാദ്. വലിയ ഷംസുദ്ദീൻ മനാഫ് ,മുഹമ്മദ് തുടങ്ങിയവർ ചടങ്ങില്‍ പ്രസംഗിച്ചു.