കണ്ണൂര്‍. മസാജിംഗ് പാർലറുകളിൽ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശിനികൾ പിടിയിൽ…
വ്യാജ ആധാർ കാർഡുകളുമായാണ് ഇവർ നഗരത്തിൽ കഴിഞ്ഞിരുന്നത്…
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന…കണ്ണൂരിലെ കൂടുതൽ സ്പാകളിലും പരിശോധന നടത്താനാണു നീക്കം…
വ്യാജ തിരിച്ചറിയൽ രേഖകളുമായി ബംഗ്ലാദേശ് സ്വദേശികൾ കണ്ണൂരിലുണ്ടെന്ന വിവരമാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കണ്ണൂർ ടൗൺ പൊലീസിന് കൈമാറിയത്…
തുടർന്ന് നടത്തിയ പരിശോധനയിൽ…
റെയിൽവേ സ്റ്റേഷന് സമീപത്തെ മൈ സ്പായിൽ നിന്ന് 29കാരിയായ സലീന അക്തർ പിടിയിൽ…
ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ…SN പാർക്ക് റോഡിലെ ആയുഷ് സ്പായിൽ പൊലീസ് പരിശോധന നടത്തി.അവിടെ നിന്ന് നസ്മ അക്തർ, തസ്ലിമ, മൊയ്ന, നസ്രിൻ എന്നിവരെയും പിടികൂടി…
ഒരു വർഷം മുമ്പാണ് ഇവർ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്…അസം, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ തങ്ങിയ ശേഷം…
ജൂലൈയിലാണ് കേരളത്തിലെത്തിയത്…
ഗുവാഹത്തിയിൽ നിന്നാണ് വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി…ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം നൽകിയെന്നും മൊഴി…
ബംഗാളിലെ വിലാസമാണ് വ്യാജ ആധാർ കാർഡിൽ രേഖപ്പെടുത്തിയത്…
എന്നാൽ ഇവർ ബംഗ്ലാദേശ് സ്വദേശികളാണെന്ന വിവരം സ്പാ ഉടമകൾക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്… എന്നാൽ
ബംഗ്ലാദേശിൽ നിന്ന് എത്തിയ കൂടുതൽ സ്ത്രീകൾ ഇത്തരം മസാജിംഗ് പാർലറുകളിൽ ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം…































