28.5 C
Kollam
Thursday 17th September, 2026 | 10:10:12 PM
Home Lifestyle Entertainment ‘തുടക്കം’ ഇന്ന് അര്‍ധരാത്രി ഒടിടിയില്‍

‘തുടക്കം’ ഇന്ന് അര്‍ധരാത്രി ഒടിടിയില്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ ഇന്ന് അര്‍ധരാത്രിയോടെ (സെപ്റ്റംബര്‍ 18) ഒടിടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു. ശാന്തമായ കുടുംബപശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ചിത്രം പിന്നീട് ആകാംക്ഷ നിറഞ്ഞ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി മാറുന്നതാണ് പ്രമേയം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സായ്കുമാര്‍, മനോജ് കെ. ജയന്‍, കെ.ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേശ്, ബോബി കുര്യന്‍, ജിബിന്‍ ഗോപിനാഥ്, അശ്വിന്‍, ജയ കുറുപ്പ്, ചിപ്പി, ജിലു ജോസഫ്, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here