പ്രകാശ് വര്‍മ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ നാളെ തീയറ്ററുകളിലെത്തും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസിന്റെയും മഹാ സുബൈര്‍ മൂവി ക്ഷേത്രയുടെയും ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജിയും മഹാ സുബൈറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. നീതി നിര്‍വഹിക്കാനായി രംഗത്തിറങ്ങുന്ന അഞ്ച് യുവാക്കളുടെയും അവരുടെ വഴികാട്ടിയായ പൊലീസ് ഉദ്യോഗസ്ഥന്റെയും ഔദ്യോഗിക, വ്യക്തിജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
രഞ്ജിത്തിന്റെ ‘ബ്ലാക്ക്’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂര്‍ത്തിയാക്കിയത്.
ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ ഫീനിക്‌സ് പ്രഭു, പി.സി. സ്റ്റണ്ട്‌സ്, മാഫിയ ശശി എന്നിവര്‍ ഒരുക്കിയിട്ടുണ്ട്. ആക്ഷനൊപ്പം ഇമോഷണല്‍ ഡ്രാമയ്ക്കും പ്രാധാന്യം നല്‍കുന്ന ചിത്രം കുടുംബപ്രേക്ഷകരെയും ലക്ഷ്യമിടുന്നു.
‘ജോര്‍ജ് സാര്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മയും ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിരാമിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Home Lifestyle Entertainment ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ നാളെ തീയറ്ററുകളില്‍… പ്രകാശ് വര്‍മ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളില്‍




























