29.7 C
Kollam
Monday 2nd November, 2026 | 01:34:06 PM
Home News Breaking News ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാന്‍ ഒന്നേകാല്‍ കോടി; മന്ത്രിമന്ദിരങ്ങൾക്കുള്ള നാല് കോടിക്ക് പുറമേ

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാന്‍ ഒന്നേകാല്‍ കോടി; മന്ത്രിമന്ദിരങ്ങൾക്കുള്ള നാല് കോടിക്ക് പുറമേ

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വീണ്ടും കോടികളുടെ അനുമതി. ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അധികാരത്തിലെത്തിയാൽ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ വൻതുക ചെലവാക്കില്ലെന്നായിരുന്നു പ്രതിപക്ഷനേതാവായിരിക്കെ സതീശന്റെ പ്രഖ്യാപനം. നേരത്തേ ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ മോടിപിടിക്കുന്നതിനായി 3.95 കോടിയിലേറെ രൂപ അനുവദിച്ചതിന് പിന്നാലെയാണ് ഇത്.

ക്ലിഫ് ഹൗസിൽ അത്യാവശ്യമായ ചെറിയ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നായിരുന്നു അധികാരമേൽക്കുന്നതിന് മുമ്പ് സതീശൻ പറഞ്ഞിരുന്നത്. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് നേരത്തേ 1.35 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഇത്രയും തുക ചെലവഴിക്കേണ്ടതില്ലെന്നും അത്യാവശ്യ അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നും അന്ന് വാക്കാൽ പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ 1.24 കോടി രൂപ അനുവദിച്ചിരിക്കുകയാണ്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 3.95 കോടിയിലേറെ രൂപയ്ക്ക് ഭരണാനുമതി നൽകിയിരുന്നു. മൻമോഹൻ ബംഗ്ലാവിന് 81.06 ലക്ഷം രൂപയും അജന്തയ്ക്ക് 58.74 ലക്ഷം രൂപയും ഉൾപ്പെടെയായിരുന്നു അനുമതി. അന്ന് ക്ലിഫ് ഹൗസിന് പ്രത്യേകമായി തുക അനുവദിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here