തിരുവനന്തപുരം: പരിചയസമ്പന്നരും പുതുമുഖങ്ങളുമടങ്ങുന്ന വിഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞവേദി ജന സാഗരമായി. ജനങ്ങൾക്ക് ഹാപ്പിയായി ജീവിക്കാൻ അവസരമുണ്ടാക്കുകയാണ് തൻ്റെ ദൗത്യമെന്ന് നിയുക്ക ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരേയും ചേർത്ത് പിടിക്കും.സ്വര്യമായി ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10 നാണ് സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ 9.30 ഓടെ തലസ്ഥാനത്ത് എത്തും. ഇന്ന് നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ ക്രമീകരിച്ചിട്ടുണ്ട്. 4 ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം . നാല് മണി ഉച്ചവരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.




































