26.5 C
Kollam
Saturday 3rd October, 2026 | 06:33:18 AM
Home News Breaking News അരക്കോടിയോളം രൂപയുടെ ലഹരി ഇന്ന് മാത്രം പിടികൂടി,എറണാകുളത്ത് വൻ ലഹരിവേട്ട

അരക്കോടിയോളം രൂപയുടെ ലഹരി ഇന്ന് മാത്രം പിടികൂടി,എറണാകുളത്ത് വൻ ലഹരിവേട്ട

Advertisement

കൊച്ചി.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ എറണാകുളത്ത് വൻ ലഹരിവേട്ട.എറണാകുളത്ത് രണ്ട് സ്ഥലങ്ങളിൽ നിന്നായി 25.36 ഗ്രാം MDMA യും 70 ഗ്രാം ഹെറോയിനും പിടികൂടി.2 കേസുകളിലായി 4 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഓപറേഷൻ തൂഫാന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പരിശോധനയിലാണ് പോലീസിന്റെ വമ്പൻ ലഹരി വേട്ട.എറണാകുളം റൂറൽ മേഖലയിലും സിറ്റിയിലുമായി അരക്കോടിയോളം രൂപയുടെ ലഹരിയാണ് ഇന്ന് മാത്രം പിടികൂടിയത്.കൊച്ചി തൈക്കൂടത്ത് നിന്ന് 25.360 ഗ്രാം MDMA യുമായാണ് തൈക്കൂടം സ്വദേശി സിറാജുദ്ദീൻ പിടിയിലായത്.തൈക്കൂടത്തെ പ്രതിയുടെ കടയിൽ നിന്നാണ് ലഹരി പിടികൂടിയത്.
ACP യുടെ നേതൃത്വത്തിലുള്ള DANSAF സംഘമാണ് പരിശോധന നടത്തിയത്.
സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനയുടെ മറവിലായിരുന്നു പ്രതിയുടെ ലഹരിക്കച്ചവടം.
പെരുമ്പാവൂരിൽ ASP യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ വിലവരുന്ന 70 ഗ്രാം ഹെറോയിനുമായി 3 പേർ പിടിയിലായി.അസം സ്വദേശികളായ മുക്സിദുൾ ഇസ്ലാം, ബഹാറുൾ ഇസ്ലാം, രഷ്മീന കാത്തൂൻ എന്നിവരാണ് പിടിയിലായത്.5 സോപ്പ് പെട്ടികളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.ആസ്സാമിൽ നിന്ന് പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചതാണ് ഹെറോയിൻ.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം..