29.4 C
Kollam
Friday 2nd October, 2026 | 01:14:53 PM
Home Lifestyle Astrology നേട്ടം കൊയ്യും ,ശുക്രനുദിക്കുന്ന രാശിക്കാര്‍ ഇവര്‍

നേട്ടം കൊയ്യും ,ശുക്രനുദിക്കുന്ന രാശിക്കാര്‍ ഇവര്‍

Advertisement

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുരഗുരു എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് സര്‍വ്വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്. അതിനാലാണ് നല്ലകാലം വരുമ്പോള്‍ ശുക്രദശ ആരംഭിച്ചു, ശുക്രനുദിച്ചു എന്നെല്ലാം പറയുന്നത്.

ഒക്ടോബര്‍ 3 മുതല്‍ 10 വരെ ശുക്രന്റെ സഞ്ചാരം വക്രഗതിയിലായിരിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയെല്ലാമാണ് ഇത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുക എന്നും നമുക്കൊന്ന് നോക്കാം…

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം നാട്ടിലേക്ക് ട്രാന്‍സ്ഫറും നടക്കും.

തുലാം
ശുക്രന്റെ വക്രഗതി സഞ്ചാരം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. പങ്കാളിത്ത ബിസിനസില്‍ തിളങ്ങാനാകും. കൃഷി, വ്യാപാരം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാനാകും.

ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന്റെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നതോടെ പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിറയും. വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യതയും തെളിഞ്ഞ് കാണുന്നു.

മീനം
ശുക്രന്റെ വക്രഗതി സഞ്ചാരം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. മുന്‍കാല നിക്ഷേപങ്ങളിലൂടെ വലിയൊരു തുക അക്കൗണ്ടിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here