30.2 C
Kollam
Thursday 17th September, 2026 | 12:14:17 PM
Home Education ജ്യോതിഷ പഠനം തുടങ്ങാൻ കാലിക്കറ്റ് സർവ്വകലാശാല

ജ്യോതിഷ പഠനം തുടങ്ങാൻ കാലിക്കറ്റ് സർവ്വകലാശാല

കോഴിക്കോട്.ജ്യോതിഷ പഠനം തുടങ്ങാൻ കാലിക്കറ്റ് സർവ്വകലാശാല. ആസ്‌ട്രോണമിയും ആസ്‌ട്രോളജിയും കൂട്ടിയിണക്കി ജോതിഷ പഠനശാഖ തുടങ്ങാനാണ് ആലോചന. പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി മുമ്പാകെ വന്ന അപേക്ഷ പ്രകാരമാണ് ആലോചന

കണിയാർ ട്രസ്റ്റ് ആണ് നിയമസഭ സമിതി മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. ജ്യോതിഷപഠനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിഷയം അക്കാദമിക് കൗൺസിലിന് വിട്ടു. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർവ്വകലാശാല രജിസ്‌ട്രാർ കത്തയച്ചു.