26.1 C
Kollam
Wednesday 24th June, 2026 | 08:48:18 AM
Home Lifestyle Astrology ഗജലക്ഷ്മി രാജയോഗം, മേയ് 11 മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും

ഗജലക്ഷ്മി രാജയോഗം, മേയ് 11 മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും

Advertisement

പഞ്ചാംഗം അനുസരിച്ച് മെയ് 11 ന് മിഥുന രാശിയില്‍ വ്യാഴവും ശുക്രനും കൂടിച്ചേരും. ഇതുവഴി ഗജലക്ഷ്മി രാജയോഗം രൂപം കൊള്ളും. വ്യാഴവും ശുക്രനും ജാതകത്തില്‍ ശുഭഭാവത്തില്‍ നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ അവര്‍ ഒരുമിച്ച് സംയോജിക്കുമ്പോഴോ അതുമല്ലെങ്കില്‍ ഇവ കേന്ദ്രത്തിലോ ത്രികോണത്തിലോ നില്‍ക്കുമ്പോഴോ ആണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇത് പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ മനേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മിഥുനം

മിഥുനം രാശിയിലെ വ്യാഴ-ശുക്ര സംഗമം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പേരെടുക്കാന്‍ സാധിക്കും. അതുവഴി ധാരാളം പുതിയ അവസരങ്ങള്‍ വന്ന് ചേരും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ-ശുക്ര സംഗമം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി അപ്രതീക്ഷിതമായി സമ്പത്ത് നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം മികവുറ്റതാകും

Advertisement