26.3 C
Kollam
Wednesday 24th June, 2026 | 06:41:15 AM
Home Lifestyle Astrology മറ്റന്നാള്‍ മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും

മറ്റന്നാള്‍ മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും

Advertisement

2026 മെയ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് ചൊവ്വ മേടം രാശിയില്‍ പ്രവേശിക്കുകയും ജൂണ്‍ 21 വരെ അവിടെ തുടരുകയും ചെയ്യും. ഏകദേശം 18 മാസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വ സ്വന്തം രാശിയായ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇതോടെ അപൂര്‍വമായ ഒരു രാജയോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. വിപരീത രാജയോഗം ആണ് ചൊവ്വ ഇക്കാലയളവില്‍ സൃഷ്ടിക്കുന്നത്. ചൊവ്വ മേടം രാശിയില്‍ 6, 8, 12 ഭാവങ്ങളില്‍ ആയിരിക്കുമ്പോള്‍ വിപരീത രാജയോഗം സൃഷ്ടിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ചൊവ്വയുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങളുടെ സ്വാധീനം 12 രാശികളിലും ബാധിക്കും. വിപരീത രാജയോഗം രൂപപ്പെടുമ്പോഴും ഇതേ സ്ഥിതിയായിരിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം…

ഇടവം

ചൊവ്വയുടെ മേടം രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന വിപരീത രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സംക്രമണ ജാതകത്തില്‍ ചൊവ്വ 12-ാം ഭാവത്തില്‍ ആണ് വസിക്കുന്നത്. ഇത് ഇവര്‍ക്ക് പല മേഖലകളിലും ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കന്നി

കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെ മേടം രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന വിപരീത രാജയോഗം ഗുണം ചെയ്യും. ഏറെ നാളത്തെ പ്രണയ ബന്ധം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ ജീവിതത്തിലേക്ക് വഴി മാറും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ ശത്രുക്കളെ മറികടക്കാന്‍ സഹായിക്കാം. ജോലിയില്‍ സ്ഥാനക്കയറ്റം ഉറപ്പിക്കാം.

Advertisement