29.7 C
Kollam
Tuesday 3rd November, 2026 | 12:12:18 PM
Home News Breaking News ഇറാനിൽ യുഎസിന്റെ വ്യോമാക്രമണം; സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ

ഇറാനിൽ യുഎസിന്റെ വ്യോമാക്രമണം; സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ

Advertisement

ടെഹ്‌റാൻ: ഇറാനുനേർക്ക് ആക്രമണം നടത്തി അമേരിക്ക. ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിന് സമീപം സ്ഥിതിചെയ്യുന്ന ഖേഷം ദ്വീപിന് നേർക്കാണ് ആക്രമണം നടന്നത്. ഇറാനിൽ പലയിടങ്ങളിൽനിന്നും സ്‌ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാന്റെ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

ഖേഷം ദ്വീപിൽനിന്ന് തുടരെത്തുടരെ അഞ്ച് സ്‌ഫോടനശബ്ദം കേട്ടുവെന്ന് ഇറാന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ദ്വീപിന് മുകളിൽ രണ്ട് വിമാനങ്ങൾ പറക്കുന്നതായി കണ്ടെന്ന് അവിടുത്തെ താമസക്കാർ പറഞ്ഞു.

ഇറാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. അതിനിടെയാണ് ആക്രമണം. മാത്രമല്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മണിക്കൂറുകൾ അവശേഷിക്കേയാണ് സൈനികനടപടിയെന്നതും ശ്രദ്ധേയമാണ്.

ഇക്കൊല്ലം ഫെബ്രുവരി അവസാനത്തോടെയാണ് ഇറാന് നേരെ യുഎസും ഇസ്രയേലും സംയുക്തമായി സൈനികനടപടി ആരംഭിച്ചത്. ഈയടുത്ത ആഴ്ചകളിൽ ഇറാന് നേർക്ക് യുഎസ് രഹസ്യമായി നടത്തുന്ന നിയന്ത്രിത ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് ഇതെന്നാണ് സൂചന.

ഹോർമുസ് കടലിടുക്കിന് സമീപത്തുവെച്ച് എംക്യു-9 ഡ്രോൺ ഉൾപ്പെടെ മൂന്ന് യുഎസ് ഡ്രോണുകൾ വെടിവെച്ചുവീഴ്ത്തിയെന്ന് ഐആർജിസി കഴിഞ്ഞദിവസം അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിൽ പലയിടത്തും സ്‌ഫോടനം നടന്നെന്ന റിപ്പോർട്ടുകൾ പുറത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here