Home News Kerala ഇനി തട്ടീം മുട്ടീംപോകാം,സ്വകാര്യ ബസ് പിക്കപ്പ് വാനിൽ മനപൂർവ്വം ഇടിപ്പിച്ച സംഭവം, ഡ്രൈവറുടെ ലൈസൻസ് ...

ഇനി തട്ടീം മുട്ടീംപോകാം,സ്വകാര്യ ബസ് പിക്കപ്പ് വാനിൽ മനപൂർവ്വം ഇടിപ്പിച്ച സംഭവം, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Advertisement

കോഴിക്കോട് .സ്വകാര്യ ബസ് പിക്കപ്പ് വാനിൽ മനപൂർവ്വം ഇടിപ്പിച്ച സംഭവം. ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് റദ്ദാക്കി. മഞ്ചേരി സ്വദേശി പി. ഷിമിത്തിനെതിരെയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. ബസ് ഉടമയ്ക്കും ഡ്രൈവർക്കും വിശദീകരണം തേടി നോട്ടീസ് നൽകിയിരുന്നു

ശനിയാഴ്ച കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ വച്ചാണ് ബസ് പിക്കപ്പ് വാനിൽ ഇടിപ്പിച്ചത്. വലതുവശത്തുകൂടി മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് കയറിവന്ന ബസിനുമുന്നില്‍ വന്ന പിക് അപ്. ബസ് പുറകോട്ട് എടുക്കും തോറും മുന്നോട്ടുവന്നത് ബസ് ഡ്രൈവര്‍ക്ക് രസിച്ചില്ല. ഇതുടര്‍ന്ന് മുന്നോട്ട് വന്ന് പിക് അപില്‍ ഇടിപ്പിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ പ്രചരിച്ചതോടെ വ്യാപക ചര്‍ച്ചയായി. അപകടകരമായി വാഹനമോടിച്ചതിനും ഗതാഗത നിയമം പാലിക്കാത്തതിനും പിഴയൊടുക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകും

പന്തളത്തും സ്വകാര്യ ബസുകള്‍ തമ്മില്‍ ഇടിപ്പിച്ച് പക തീര്‍ത്ത സംഭവമുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here