
ശാസ്താംകോട്ട. സ്‌കൂള്‍ സമയത്തെ ബസുകളുടെ പരക്കംപാച്ചിലും സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയും ഭീഷണിയാകുന്നു. ശാസ്താംകോട്ട മേഖലയില്‍ പ്രധാന പാതകളിലാണ് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും പരക്കം പായുന്നത്. നൂറുകണക്കിന് സ്‌കൂള്‍ ബസുകളാണ് രാവിലെ ഏഴുമുതല്‍ പത്തുവരെ നിരത്തിലുള്ളത്. അകലെനിന്നും കുട്ടികളെപിടിക്കാന്‍ വരുന്ന ബസുകള്‍ അതിനും മുന്നേ തന്നെ നിരത്തിലുണ്ട്. എന്നാല്‍ കാര്യമായ പരിശോധനയില്ലാത്തതിനാല്‍ യാത്രാ ബസുകളും നിരോധിത സമയം കണക്കാക്കാത്ത ടിപ്പറുകളും ഈ സമയമെല്ലാം നിരത്തിലുണ്ട്.
ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ആ വിവരം അറിയിക്കാന്‍ ആളുള്ളതിനാല്‍ ടിപ്പര്‍ ഇടറോഡുകളില്‍പോലും പായുന്നുണ്ട്. ബസുകാര്‍ നടത്തുന്ന പരക്കം പാച്ചില്‍ നിയന്ത്രിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല.
സ്വകാര്യ സര്‍ക്കാര്‍ സ്‌കൂളുകളുടെ വാഹനങ്ങള്‍ തങ്ങളുടെ കുട്ടികളുടെ സുരക്ഷയേക്കാന്‍ സമയം കൂടുതല്‍ ദൂരം കൂടുതല്‍ ആളുകള്‍ എന്ന ലവലിലാണ് പരക്കം പായുന്നത്. സ്‌കൂളുകളില്‍നിന്നും എത്ര ദൂരമെന്നുപോലും നിഷ്‌കര്‍ഷയില്ലാത്തതിനാല്‍ അധ്യാപകരുടെ സ്വാധീനം പോലെ വിദൂരമായ ഓരോ സ്ഥലത്ത് കുട്ടികളെ കാന്‍വാസ് ചെയ്തുവച്ചിട്ടുണ്ട്. അവരെ പിടിക്കാനാണ് പരക്കം പാച്ചില്‍. ഇതിനിടെ റോഡിലെ അപകടങ്ങള്‍ വണ്ടികളുടെ ശേഷി ഇതൊക്കെ അപ്രസക്തമാണ്.
അപകടം ഉണ്ടാകുംമുമ്പ് കൃത്യമായ പരിശോധനയും നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ട്.































