ശാസ്താംകോട്ട:ശാസ്താംകോട്ട ടൗണിലെ നിലവിലുള്ള ട്രാഫിക് പരിഷ്കാരം ലംഘിച്ചത് കാരണം ബുദ്ധിമുട്ടിലായ വ്യാപാരികൾ ശക്തമായ പ്രക്ഷോഭ പരിപാടികളായി രംഗത്ത് വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താംകോട്ട യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.ടൗണിലെ പ്രധാന ബിൽഡിംഗ്
ഉടമ ഹൈക്കോടതിയെ സമീപിച്ച് നേടിയ ഉത്തരവ് പ്രകാരം ഓട്ടോ സ്റ്റാൻഡ് ടൗണിന് പടിഞ്ഞാറുള്ള ബസ്റ്റാൻഡിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.ഈ തീരുമാനം പഞ്ചായത്ത് നടപ്പിൽ വരുത്തിയെങ്കിലും ഓട്ടോറിക്ഷകൾ ടൗണിലെ പ്രധാന ടെക്സ്റ്റൈൽസിന് മുമ്പിൽ ആണ് നിലവിൽ പാർക്ക് ചെയ്യുന്നത്.ഇതു കാരണം ഈ സ്ഥാപനത്തിലെ കച്ചവടം നിലച്ച സ്ഥിതിയിലാണ്.ഹൈക്കോടതി ഉത്തരവും അത് നടപ്പാക്കേണ്ട അധികൃതരും ഇക്കാര്യത്തിൽ മൗനം ഭജിക്കുകയാണ്.ഇതിനെതിരെ വ്യാപാരികൾ ഹൈക്കോടതി സമീപിക്കുകയും പഴയ ഉത്തരവ് നടപ്പാക്കണം എന്നുള്ള പുതിയ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോഴും പഴയ സ്ഥിതി തുടരുകയാണ്.പുതിയ ഉത്തരവിന്റെ പകർപ്പ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജോയിൻ്റ് ആർടിഒയ്ക്കും പൊലീസിനും കൈമാറി കഴിഞ്ഞു.ഒരാഴ്ചയ്ക്കകം ഇതിനു പരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.നിലവിൽ ഗ്രാമപഞ്ചായത്ത് അധികൃതർ സ്റ്റാൻഡിന് സ്ഥലം കണ്ടെത്തുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്ത സ്ഥലത്ത് നിന്നും മാറ്റി ടൗണിലെ ടെക്സ്റ്റൈൽസിനു മുന്നിലാണ് നിലവിൽ വർക്ക് ചെയ്തിരിക്കുന്നത്.ഓട്ടോ ഡ്രൈവർമാർ പ്രസ്തുത ടെക്സ്റ്റൈൽസിന് മുമ്പിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന നിയമ വിരുദ്ധമായ ബോർഡും
വയ്കുകയുണ്ടായി.വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന ഈ നീക്കത്തിനെതിരെ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള ഉത്തരവാദപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ്
പ്രതിഷേധവുമായി രംഗത്ത് വരുന്നതെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി
ഭാരവാഹികളായ റാഷിദ് വട്ടവിള,റാസിഫ്,റാം കുമാർ എന്നിവർ പറഞ്ഞു































