ലോകം അന്നുവരെ കാണാത്ത സഹന സമരത്തിന്‍റെ കരുത്തില്‍ ഇന്ത്യക്ക് സ്വാതന്ത്യം നേടിത്തന്ന മഹാത്മാവിന്‍റെ , മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജന്മദിനം ഇന്ന് രാജ്യം ആചരിക്കുന്നു. സത്യാഗ്രഹം എന്ന സമരമാര്‍ഗത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടിയ മഹാത്മാവ്, ഇന്ത്യയുടെ രാഷ്ട്രപിതാവ്. 1947 ഓഗസ്റ്റ് 15 -ന് ഇന്ത്യ സ്വാതന്ത്യം നേടിയെങ്കിലും ഭാരതവിഭജനത്തിന്റെ വേദനകളിലായിരുന്നു മഹാത്മാവ്. 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 -നാണ് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവെയാണ് നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് അദ്ദേഹം മരണമടയുന്നത്.
ഗാന്ധിജിയുടെ കേരളസന്ദര്‍ശനങ്ങള്‍ അഞ്ചാണ് ,കേരളത്തിലെ വലിയൊരു ജന തതിയെ തന്‍റെ വിശ്വാസപ്രമാണങ്ങളിലേക്ക് വലിച്ചടുപ്പിച്ച ആ സന്ദര്‍ശനങ്ങള്‍ ഇങ്ങനെയാണ്.
1920 ഓഗസ്റ്റ് 18
1920 ഓഗസ്റ്റ് 18 -നായിരുന്നു മഹാത്മാവിന്റെ ആദ്യത്തെ കേരള സന്ദര്‍ശനം. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാര്‍ത്ഥമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനം. 18 -ാം തീയതി കോഴിക്കോട് കടപ്പുറത്ത് മൗലാനാ ഷൗക്കത്തലിയുടെ കൂടെ പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം ആ?ഗസ്ത് 19 -ന് മംഗലാപുരത്തേക്കു പോവുകയായിരുന്നു.
1925 മാര്‍ച്ച് 8 മുതല്‍ 19 വരെ
1925 മാര്‍ച്ച് 8 മുതല്‍ 19 വരെയായിരുന്നു ?ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദര്‍ശനം. ആ സന്ദര്‍ശനത്തില്‍ 12 ദിവസം അദ്ദേഹം കേരളത്തില്‍ ചിലവഴിച്ചു. വൈക്കം സത്യാ?ഗ്രഹത്തോടനുബന്ധിച്ചായിരുന്നു ആ വരവ്. അന്ന് അദ്ദേഹം കേരളത്തിലെ വിവിധ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. വിവിധ സ്ഥലങ്ങളില്‍ പ്രസം?ഗിച്ചു. ക്ഷേത്രങ്ങളില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രവേശനമില്ലാതിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ പ്രധാന ചര്‍ച്ചകളെല്ലാം ഈ തൊട്ടുകൂടായ്മയേയും തീണ്ടിക്കൂടായ്മയേയും കുറിച്ചുള്ളതായിരുന്നു.
അന്ന് ആലപ്പുഴ, കൊല്ലം എന്നിവടങ്ങളില്‍ എത്തിയ ?ഗാന്ധിജി പിന്നീട് വര്‍ക്കല ശിവ?ഗിരിയിലെത്തുക?യും ശ്രീനാരായണ?ഗുരുവിനെ സന്ദര്‍ശിക്കുകയും ചെയ്തു. തൊട്ടുകൂടായ്മയെ കുറിച്ച് മണിക്കൂറുകളോളം ഇരുവരും ചര്‍ച്ച നടത്തിയതായും ചരിത്രത്തില്‍ കുറിക്കപ്പെട്ടിരിക്കുന്നു.
തിരുവിതാംകൂര്‍ റീജന്റ് റാണി സേതുലക്ഷ്മിബായി, അഹ്?മദാബാദിലെ സബര്‍മതി ആശ്രമം സെക്രട്ടറിയായിരുന്ന ടൈറ്റസ്? തേവര്‍തുണ്ടിയില്‍ എന്നിവരെയെല്ലാം ഈ കേരളയാത്രയില്‍ അദ്ദേഹം സന്ദര്‍ശിച്ചു. 15 -ന് ആറന്മുള ക്ഷേത്രദര്‍ശനം നടത്തിയതായും പറയുന്നു. ?ഗാന്ധിജിയുടെ ആ സന്ദര്‍ശനം മധ്യതിരുവിതാംകൂറില്‍ സ്വാതന്ത്ര്യസമരത്തിന്റെ കനലെരിയിക്കുന്നതായി മാറി. നിരവധി സ്ഥലങ്ങളില്‍ ഈ യാത്രയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുകയും പ്രസം?ഗിക്കുകയും ചെയ്തു.
1927 ഒക്ടോബര്‍ 9 മുതല്‍ 15 വരെ
1927 ഒക്ടോബര്‍ 9 മുതല്‍ 15 വരെയായിരുന്നു ?ഗാന്ധിജിയുടെ അടുത്ത കേരള സന്ദര്‍ശനം. തിരുവാര്‍പ്പ് ക്ഷേത്ര നിരത്തുകളില്‍ അന്ന് എല്ലാ ജാതിക്കാരെയും വഴിനടക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ രാജാവിനേയും റാണിയേയും കണ്ട് ചര്‍ച്ച നടത്തിയത് ഈ യാത്രയിലാണ്. പാലക്കാടും കോഴിക്കോടും അടക്കം വിവിധ ജില്ലകളില്‍ പോവുകയും സംസാരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു ഈ യാത്രയില്‍ അദ്ദേഹം.
1934 ജനുവരി 10 മുതല്‍ 22 വരെ
1934 ജനുവരി 10 മുതല്‍ 22 വരെയായിരുന്നു ?ഗാന്ധിജിയുടെ നാലാമത്തെ കേരള സന്ദര്‍ശനം. ഹരിജനഫണ്ട് ലക്ഷ്യമാക്കിയായിരുന്നു ആ സന്ദര്‍ശനം. ഒലവക്കോട് റെയില്‍വേ സ്?റ്റേഷനില്‍ ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചു. 1928 -ലായിരുന്നു ശ്രീനാരായണ?ഗുരുവിന്റെ മരണം. അദ്ദേഹത്തിന്റെ മരണശേഷമുള്ള ?ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനമായിരുന്നു അത്. ഈ സന്ദര്‍ശനത്തിലാണ് കൗമുദി എന്ന പെണ്‍കുട്ടി ?ഗാന്ധിജിക്ക് തന്റെ ആഭരണങ്ങള്‍ ഊരി നല്‍കിയത്. പയ്യന്നൂരില്‍ ശ്രീനാരായണ ഹരിജന്‍ ആശ്രമം സന്ദര്‍ശിച്ചതും ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സാമൂതിരിയെ കണ്ടതും ഈ യാത്രയിലാണ്.
1937 ജനുവരി 12 മുതല്‍ 21 വരെ
1937 ജനുവരി 12 മുതല്‍ 21 വരെയായിരുന്നു ?ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദര്‍ശനം. തിരുവിതാംകൂറില്‍ നടത്തിയ ഈ സന്ദര്‍ശനത്തിലാണ് അദ്ദേഹം അയ്യങ്കാളിയെ കാണുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യം വിളിച്ചോതിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിക്കേണ്ടുന്നതിനെ കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തിയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനങ്ങളെല്ലാം.































