കൊച്ചി.മുണ്ടംവേലി ഫ്ലാറ്റ് വിഷയം,വിജിലൻസിനോട് റിപ്പോർട്ട് തേടി മൂവാറ്റുപുഴ വിജിലൻസ് കോടതി. 2023ലെ പരാതിയിൽ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം. ഈ മാസം 22ന് റിപ്പോർട്ട് ഹാജരാക്കണം
2023ൽ നൽകിയ പരാതിയിൽ തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ ചെഷെയർ ടാർസൺ കോടതിയെ സമീപിച്ചത്. ജിസിഡിഎ മുൻ ചെയർമാന്മാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. സി.എൻ. മോഹനൻ, വി. സലീം, കെ. ചന്ദ്രൻപിള്ള ഉൾപ്പെടെ എതിർകക്ഷികൾ
എഞ്ചിനീയർമാർ, GCDA ഉദ്യോഗസ്ഥർ എന്നിവരും കക്ഷികൾ. FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യം
ഫ്ലാറ്റ് പൊളിക്കേണ്ടി വന്നാൽ നഷ്ടത്തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കണമെന്നും ആവശ്യം































