29.1 C
Kollam
Friday 2nd October, 2026 | 01:51:00 PM
Home News Breaking News തിരൂരങ്ങാടി നഗരസഭയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

തിരൂരങ്ങാടി നഗരസഭയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

Advertisement

മലപ്പുറം. ​തിരൂരങ്ങാടി നഗരസഭയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ,10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ശ്രീജി.എസ് ആണ് അറസ്റ്റിലായത്.

​പ്രവാസി വനിത ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്. ​കെ-സ്മാർട്ട് വഴി അപേക്ഷ നൽകിയിട്ടും പേപ്പർ ക്ലിയറല്ലെന്ന് പറഞ്ഞ് മടക്കിയ ശേഷമായിരുന്നു ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെട്ടത്.
പരപ്പനങ്ങാടിയിലെ താമസസ്ഥലത്ത് വെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് പ്രതിയെ കയ്യോടെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here