തിരുവനന്തപുരം.എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയൽവാസിയായ 75 കാരനെ വീട്ടിൽ കയറി കുത്തിയത്.
വൃദ്ധൻ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. തുടർന്നാണ് അമ്മയും ബന്ധവും ചേർന്ന് അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ വ്യദ്ധൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകാര്യം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു..



































