29.8 C
Kollam
Monday 19th October, 2026 | 12:58:07 PM
Home News Kerala കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടി

കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടി

കണ്ണൂർ. പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ
മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ.
പിടിയിലായത് പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ്. ഇന്നലെയാണ് സംഭവം. കല്യാണവീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.

വരൻ്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ട് പാടിയത് അയൽവാസി രാജേഷ് ചോദ്യം ചെയ്തിനെ തുടർന്നാണ് തർക്കം ഉണ്ടാകുന്നത്. ഇതിനിടെയാണ് രാജേഷ് സുഹൃത്തുക്കളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെ വിളിച്ചുവരുത്തി ഇവരെ ആക്രമിക്കുന്നത്. സംഭവത്തിൽ ഒളിവിൽ പോയ രാജേഷിനായി പോലീസ് തെരച്ചിൽ നടത്തുന്നു.