26.7 C
Kollam
Saturday 26th September, 2026 | 12:41:19 AM
Home News Kerala കൗൺസിലർക്കും ഭർതൃമാതാവിനും എതിരായ കത്തിക്കുത്ത്, ഭർതൃപിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൗൺസിലർക്കും ഭർതൃമാതാവിനും എതിരായ കത്തിക്കുത്ത്, ഭർതൃപിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പിറവം. കൗൺസിലർക്കും ഭർതൃമാതാവിനും എതിരായ ആക്രമണം.കൗൺസിലറുടെ ഭർതൃപിതാവിന്റെ അറസ്റ്റ രേഖപ്പെടുത്തി.പതിന്നാലാം ഡിവിഷൻ കൗൺസിലർ ക്രിസ്റ്റി ജോണി, ലിസി എന്നിവർക്കാണ് ഇന്നലെ കുത്തേറ്റത്.ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ ഇന്നലെ പിടികൂടിയിരുന്നു

കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം.മദ്യപിച്ചെത്തിയ ജോയി ക്രിസ്റ്റിയെ ആക്രമിച്ചു.കത്തികൊണ്ട് കുത്താൻ ശ്രമിച്ചതോടെ ലിസി തടഞ്ഞു.തുടർന്ന് ഇരുവരെയും ജോയി ആക്രമിച്ചു

ക്രിസ്റ്റിക്ക് വയറിലും ലിസിക്ക് കൈത്തണ്ടയിലുമാണ് കുത്തേറ്റത്.ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ.പ്രതി ജോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീടിന് സമീപത്ത് നിന്നാണ് ജോയ് പിടിയിലായത്