26.7 C
Kollam
Saturday 17th October, 2026 | 09:53:00 AM
Home News Breaking News കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരിൽ അക്കൗണ്ട്,കൈക്കൂലിയായി ഒരു മാസം കൊണ്ട് ലഭിച്ചത് രണ്ടര ലക്ഷം രൂപ

കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരിൽ അക്കൗണ്ട്,കൈക്കൂലിയായി ഒരു മാസം കൊണ്ട് ലഭിച്ചത് രണ്ടര ലക്ഷം രൂപ

വൈക്കം.കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരിൽ അക്കൗണ്ട്.! എടിഎമ്മിൽ കയറിയത് ഹെൽമെറ്റും മാസ്കും ധരിച്ച് ; കൈക്കൂലിയായി ഒരു മാസം കൊണ്ട് ലഭിച്ചത് രണ്ടര ലക്ഷം രൂപ : വൈക്കം സി.ഐ.ഷമീർഖാൻ വിജിലൻസിന്റെ പിടിയിൽ കുടുങ്ങി. മണ്ണ് മാഫിയയിൽ നിന്നും ടിപ്പർ ലോറികളിൽ നിന്നും കൈക്കൂലി തുക വാങ്ങുന്നതിനാണ് സ്വദേശിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

പൈസ അക്കൗണ്ടിൽ വന്നാൽ അന്ന് തന്നെ ഹെൽമറ്റും മാസ്കും ധരിച്ച് എടിഎമ്മിൽ എത്തി പണം പിൻ വലിക്കും. ഇങ്ങനെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ടര ലക്ഷം രൂപയാണ് ഈ അക്കൗണ്ട് വഴി സിഐ ഷമീർഖാൻ കൈക്കൂലിയായി വാങ്ങിയത്. വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ എത്തി പരിശോധന നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here