26.7 C
Kollam
Saturday 17th October, 2026 | 09:15:37 AM
Home News Breaking News അമുസ്ളീങ്ങളില്ലാതെ വഖഫ്,ലീഗ് നേതാവ് എംസി മായിന്‍ഹാജി ചെയര്‍മാന്‍, ജമാ അത്തെ ഇസ്ളാമിക്കും അംഗത്വം

അമുസ്ളീങ്ങളില്ലാതെ വഖഫ്,ലീഗ് നേതാവ് എംസി മായിന്‍ഹാജി ചെയര്‍മാന്‍, ജമാ അത്തെ ഇസ്ളാമിക്കും അംഗത്വം

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മുസ്ലീം ലീഗ് നേതാവ് എംസി മായിന്‍ഹാജിയാണ് പുതിയ ചെയര്‍മാന്‍. ബോര്‍ഡില്‍ ഒന്‍പത് അംഗങ്ങളാണ് ഉള്ളത്. അമുസ്ലീം അംഗങ്ങളെ നാമനിര്‍ദേശം ചെയ്തില്ല.

കുറുക്കോളി മൊയ്തീന്‍, സിറാസ് ഡി കാപ്സി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി(ജനറൽ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), സജ്ന ഫിറോസ് (ബ്ലോക്ക് പഞ്ചായത്ത് അംഗം, പെരുമ്പടപ്പ്), ജസീം സബാഹ്, ഡോ. അബ്ദുള്‍ മജീദ് സലാഹി(മുജാഹിദ്), മദീന ബീഗം -(എക്സ് ഒഫീഷ്യോ അംഗം), മുസ്തഫല്‍ ഫൈസി എന്നിവരാണ് മറ്റ് അംഗങ്ങള്‍. എംഎല്‍എമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീന്‍ വഖഫ് ബോര്‍ഡില്‍ ഇടംപിടിച്ചത്. ഉമർ ഫൈസി മുക്കം പുറത്ത് പകരം സമസ്ത ലീഗ് അനുകൂല വിഭാഗത്തിലെ എംപി മുസ്തഫൽ ഫൈസി ബോർഡിൽ

ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാല്‍ അസാധാരണ ഉത്തരവിലൂടെ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയായിരുന്നു. ഇന്നുതന്നെ പുതിയ സമിതി യോഗം ചേരും. അമുസ്ലീം അംഗങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. പുതിയ പുനഃസംഘടനയില്‍ ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here