26.3 C
Kollam
Saturday 17th October, 2026 | 12:53:35 PM
Home News Kerala വഖഫ് ബോർഡിൽ വെൽഫെയർ പാർട്ടിക്ക് അവസരം നൽകിയ സംഭവം; വിമർശനയുമായി ഉമർ ഫൈസി

വഖഫ് ബോർഡിൽ വെൽഫെയർ പാർട്ടിക്ക് അവസരം നൽകിയ സംഭവം; വിമർശനയുമായി ഉമർ ഫൈസി

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ അസ്വാഭാവികതയില്ലെന്ന് സമസ്ത സെക്രട്ടറിയും മുൻ വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കം. ലീഗ് ഭരിക്കുമ്പോൾ അവരുടെ ആളെ നിയമിക്കും. അണികളെ പിടിച്ചുനിർത്താൻ അത് ആവശ്യമാണ്. എം.സി മായിൻ ഹാജി നല്ല ലീഗുകാരനും നല്ല സമസ്തക്കാരനുമാണ്. അദ്ദേഹത്തെ വഖഫ് ബോർഡ് ചെയർമാൻ ആക്കിയതിലൂടെ സമസ്തക്ക് പരിഗണന ലഭിച്ചെന്നും ഉമർ ഫൈസി പറഞ്ഞു.

ജമാഅതെ ഇസ്ലാമിയെ പരിഗണിക്കേണ്ട ആവശ്യമില്ല. എന്തിനാണ് ഇവരെ കൊണ്ട് നടക്കുന്നത്?
ഒരുപാട് തവണ പറഞ്ഞിട്ടും കേൾക്കുന്നില്ല. വഖഫ് ബോർഡ് പുനഃസ്ഥാപിക്കാൻ അധികാരം ഉണ്ടെങ്കിൽ സർക്കാരിന് ചെയ്യാം
മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ട്.

എന്നെ ഒഴിവാക്കിയതിൽ പ്രശ്നമില്ലെന്നും ഉമർ ഫൈസി പറഞ്ഞു.

അതിനിടെ വഖഫ് ബോർഡിൽ സമസ്ത കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകിയിട്ടില്ല. ഇതിനെതിരെ എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം രംഗത്തെത്തി. 20,000ൽ അധികം മദ്രസകളും ആയിരത്തോളം മത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന എ.പി വിഭാഗത്തിന് വഖഫ് ബോർഡിൽ പ്രതിനിധിയില്ലാത്തത് അനീതിയും അന്യായവുമാണെന്ന് റഹ്മത്തുല്ല സഖാഫി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here