26.3 C
Kollam
Saturday 17th October, 2026 | 01:01:57 PM
Home News Local വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമത പരീക്ഷ 28 നും 29നും

വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമത പരീക്ഷ 28 നും 29നും

കൊല്ലം ജില്ലയില്‍ എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (വിവിധ  എന്‍ സി എ കള്‍ ( കാറ്റഗറി നം. 247/2025, 342/2025, 343/2025, 344/2025, 345/2025, 346/2025, 347/2025)) തസ്തികകളുടെ കായികക്ഷമത പരീക്ഷ ഒക്ടോബര്‍ 28, 29 തീയതികളില്‍ രാവിലെ അഞ്ച് മുതല്‍  വാടി മുതല്‍ ബീച്ച് വരെയുളള 2.5 കിലോമീറ്റര്‍ ദൂരത്ത് നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം ഹാജരാകണം. പ്രവേശന ടിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് എന്നിവ പ്രൊഫൈല്‍ മെസേജിനൊപ്പം നല്‍കിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍   പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here