വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് വിവിധ പദ്ധതികളും പ്രവര്ത്തനങ്ങളും നടപ്പാക്കുന്ന സര്ക്കാര്/സര്ക്കാരിതര വിഭാഗങ്ങള്ക്കും, കലാ കായിക, സാംസ്കാരിക മേഖലകളില് മികവ് തെളിയിച്ച മുതിര്ന്ന പൗരന്മാര്ക്കും സംസ്ഥാന സര്ക്കാര് സാമൂഹികനീതി വകുപ്പ് മുഖേന നല്കുന്ന വയോസേവന അവാര്ഡുകള്ക്ക് നോമിനേഷനുകള് ക്ഷണിച്ചു.
വ്യക്തിഗത/സ്ഥാപന വിഭാഗത്തില് വയോജന മേഖലയില് മികച്ച പ്രകടനം കാഴ്ചവച്ച എന് ജി ഒ, മികച്ച മെയിന്റനന്സ് ട്രിബ്യൂണല്, മികച്ച സര്ക്കാര് വൃദ്ധസദനം, വയോജന മേഖലയില് നിന്നുള്ള മികച്ച കായിക താരം, കലാസാഹിത്യ സാംസ്കാരിക മേഖലയില് മികച്ച പ്രവര്ത്തനം നടത്തിയ വയോജന മേഖലയില് നിന്നുള്ള വ്യക്തി, മികച്ച പ്രവര്ത്തനം നടത്തിയിട്ടുള്ള വയോജന മേഖലയില് നിന്നുള്ള വ്യക്തിക്കുള്ള
ആജീവനാന്ത ബഹുമതി എന്നീ ആറ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.
മികച്ച മെയിന്റനന്സ് ട്രിബ്യൂണല് അവാര്ഡിനുള്ള നോമിനേഷനുകള് സാമൂഹികനീതി ഡയറക്ടര്ക്കും മറ്റു വിഭാഗങ്ങളിലെ അവാര്ഡിനുള്ള നോമിനേഷനുകള് ജില്ലാ സാമൂഹിക നീതി ഓഫീസര്ക്കുമാണ് നല്കേണ്ടത്.
വയോസേവന അവാര്ഡിനായി വ്യക്തികള്/സ്ഥാപനങ്ങള് നേരിട്ട് അപേക്ഷ സമര്പ്പിക്കുവാന് പാടുള്ളതല്ല. എന്നാല് അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവര്ക്ക് അര്ഹരായ വ്യക്തികളെ/സ്ഥാപനങ്ങളെ നാമനിര്ദേശം ചെയ്യാവുന്നതാണ്.
നോമിനേഷനുകള് സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര് 31.
വിവരങ്ങള്ക്ക് ജില്ലാ സാമൂഹികനീതി ഓഫീസുമായി നേരിട്ടോ 0474 2790971 എന്ന ഫോണ് നമ്പറിലോ ബന്ധപ്പെടാം.



























