കരുനാഗപ്പള്ളി. സിനിമ, സീരിയൽ നിർമ്മാണ കമ്പനിയിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിലായി.
തിരുവനന്തപുരം സ്വദേശി പ്രവീൺ ചന്ദ്രനെയാണ് കരുനാഗപ്പള്ളി പോലീസ് കഴിഞ്ഞദിവസം ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി, കല്ലേലിഭാഗം ,സ്വദേശിയുടെ കയ്യിൽ നിന്നും പലപ്പോഴായി നേരിട്ടും അക്കൗണ്ട് മുഖാന്തരവും 67,15000 രൂപ കൈക്കലാക്കിയതിനു ശേഷം
പണം തിരികെ നൽകാതെ പറ്റിച്ചു മുങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തുടർന്ന് കല്ലേലിഭാഗം സ്വദേശി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി പ്രതിയായ പ്രവീൺ ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി എസിപി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്എച്ച്ഒ ആഷിഖ്, എസ്ഐ ജിഷ്ണു,എഎസ്ഐ റിലേഷ് സിപിഒമാരായ അരുൺ ബാബു മണികണ്ഠൻ, സിഖിൽ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

































