27.5 C
Kollam
Friday 18th September, 2026 | 11:42:40 PM
Home News Kerala നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ തൂക്കി

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ തൂക്കി

നെടുമങ്ങാട്.വിജിലൻസിന്റെ ഓപ്പറേഷൻ സീറോയിൽ കയ്യോടെ കുടുങ്ങി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ. കൈക്കൂലി വാങ്ങുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനായ ബിജു ജി.ബിയെ വിജിലൻസ് സംഘം പിടികൂടിയത്. 10000 രൂപ കൈക്കൂലി നൽകുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

നെടുമങ്ങാട് പനവൂർ സ്വദേശിയുടെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. കേസിന്റെ ക്ലെയിം ലഭിക്കണമെങ്കിൽ ഹാജരാക്കേണ്ട രേഖകളുടെ പകർപ്പ് നൽകാനാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. പരാതിക്കാരൻ കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here