30.4 C
Kollam
Saturday 19th September, 2026 | 12:14:27 PM
Home News Local കെ കരുണാകരന്‍പിള്ള സ്മാരക ഹൈസ്‌കൂള്‍തല ക്വിസ് മല്‍സരം ഇന്ന്

കെ കരുണാകരന്‍പിള്ള സ്മാരക ഹൈസ്‌കൂള്‍തല ക്വിസ് മല്‍സരം ഇന്ന്

മാവേലിക്കര .ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയര്‍മാനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന കെ കരുണാകരന്‍പിള്ളയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് ഹൈസ്‌കൂള്‍തല ക്വിസ് മല്‍സരം ഇന്ന് പത്തിന് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും.

തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് ബാബുജി അനുസ്മരണ സന്ദേശം നല്‍കും. ഇന്ത്യാ ബുക് ഓഫ് റിക്കാര്‍ഡ് ഹോള്‍ഡര്‍ ഡോ.ആനന്ദ് മേഴത്തൂര്‍ ക്വിസ് മാസ്റ്ററാകും. മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ കണ്ണന്‍നായര്‍ സമ്മാനദാനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here