ശാസ്താംകോട്ട :കല്ലുകടവ് കെ. ശ്രീധരൻ ഗ്രന്ഥശാലയിൽ പ്രതിമാസ ഗൃഹാങ്കണ വായന സദസ് സംഘടിപ്പിച്ചു
പതിനൊന്നാമത് വായനാ സദസ്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ഡോ: കെ.ജി അഭിലാഷ് കുമാർ ബി നാസിമുദീൻ്റെ വീട്ടുമുറ്റത്ത്
ഉദ്ഘാടനം ചെയ്തു
കവിയും നോവലിസ്റ്റുമായ ഇടക്കുളങ്ങര ഗോപൻ്റെ ബുദ്ധരാക്ഷസം എന്ന നോവൽ പ്രഭാഷകനും ഗവേഷകനുമായ ഡോ സുരേഷ് മാധവ് പരിചയപ്പെടുത്തി
പി.എസ്. അജിത, വേണു കുഴുവേലിൽ, വൈ.സലിം തുടങ്ങിയവർ ചർച്ചകളിൽ പങ്കാളികളായി. നോവലിസ്റ്റ് ഇടക്കുളങ്ങര ഗോപൻ ചർച്ചകളോട് പ്രതികരിച്ചു.
പരസ്പരം പരിപാടിയുടെ ഭാഗമായി തീരുമാനിച്ച വായനാ വസന്തത്തിൻ്റെ ഉദ്ഘാടനം നിലീന ടീച്ചർക്ക് പുസ്തകം നൽകി കൊണ്ട് പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ. ബി. സരോജാക്ഷൻപിള്ള നിർവ്വഹിച്ചു സെക്രട്ടറി എം.സതീശൻ സ്വാഗതവും
ഭരണസമിതി അംഗം ബി.ലാലു നന്ദിയും രേഖപ്പെടുത്തി
പന്ത്രണ്ടാമത് വായനാ സദസ് , ലളിതാംബിക അന്തർജനത്തിൻ്റെ അഗ്‌നിസാക്ഷിയെ ആസ്പദമാക്കി ചന്ദ്ര ഭവനത്ത് സി. ഓമനകുട്ടൻ്റെ വീട്ടിൽ വച്ചു നവംബർ 29 നുനടത്തുന്നതിനും തീരുമാനിച്ചു.


































