30.5 C
Kollam
Tuesday 3rd November, 2026 | 03:15:22 PM
Home News Kerala കാറിൻറെ വേഗത കുറയ്ക്കാൻ പറഞ്ഞതിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സംഘത്തിൽ പെൺകുട്ടിയും

കാറിൻറെ വേഗത കുറയ്ക്കാൻ പറഞ്ഞതിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സംഘത്തിൽ പെൺകുട്ടിയും

Advertisement

കാറിൻറെ വേഗം കുറച്ചു പതുക്കെ പോകാൻ പറഞ്ഞതിന് യുവാവിനെ മഴുവിനു വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ആലപ്പുഴ ചെത്തി ബീച്ചിലാണ് ഇന്നലെ വൈകിട്ട് കൊലപാതകശ്രമം നടന്നത്.സംഭവശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടുവെങ്കിലും കേസെടുക്കാനോ പ്രതികളെ കണ്ടെത്താനോ അർത്തുങ്കൽ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.മുഖത്തും കണ്ണിൻറെ മുകളിലും വെട്ടേറ്റ് ചെത്തി സ്വദേശി ബിനോയ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മഴുവിനു വെട്ടേറ്റ് നിലത്ത് വീണ ബിനോയിയെ കാറിൽ ഉണ്ടായിരുന്ന പെൺകുട്ടി പുറത്തിറങ്ങി മർദ്ദിച്ചതായും പരാതിയുണ്ട്.സംഭവിച്ച ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ആലപ്പുഴ ചെത്തി ബീച്ചിൽ അമിതവേഗത്തിൽ കാർ ഓടിച്ചു പോയ സംഘത്തോട് വേഗത കുറച്ചു പോകാൻ ആവശ്യപ്പെട്ടതാണ് കൊലപാതകശ്രമത്തിന് കാരണം. ഇതോടെ പത്തനംതിട്ട രജിസ്ട്രേഷനിലെ കാറിൽ പോയ സംഘം മഴുവുമായി പുറത്തിറങ്ങിയശേഷം ബൈക്കിൽ നിന്ന് ബിനോയിയെ വെട്ടുകയായിരുന്നു.മുഖത്തും കണ്ണിൻറെ മുകളിലും ആയിട്ടാണ് വെട്ടുകൊണ്ടത്. കാറിൽ ഉണ്ടായിരുന്ന പെൺകുട്ടി ഉൾപ്പെടെ പുറത്തിറങ്ങി നിലത്തുവീണ തന്നെ മർദ്ദിച്ചതായും ബിനോയ് പറയുന്നു.സംഭവവിശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും ബിനോയ് സ്വന്തം മൊബൈലിൽ പകർത്തിയിരുന്നു.കൂട്ടുകാർ എത്തിയാണ് ബിനോയിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.കൊലപാതകശ്രമം നടന്ന വിവരം അറിഞ്ഞുവെങ്കിലും സംഭവത്തിൽ ഉൾപ്പെട്ട വാഹനം കണ്ടെത്താനോ പ്രതികളെ പിടികൂടാൻ പോലീസ ഇതുവരെ തയ്യാറായിട്ടില്ല.മഴുവിനു വെട്ടുന്ന സമയത്ത് ബിനോയ് ഒഴിഞ്ഞു മാറിയതാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. കൊലപാതക ശ്രമം നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ ഉടൻ പിടികൂടണം എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.അർത്തുങ്കൽ പോലീസിന്റെ ഭാഗത്തുനിന്ന് പ്രതികളെ പിടികൂടുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരുന്ന പരാതിയും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here