30.5 C
Kollam
Tuesday 3rd November, 2026 | 03:51:07 PM
Home News Kerala മാനദണ്ഡങ്ങൾ പാലിച്ചല്ല  നിയമനം ; എം ആർ ബൈജുവിനെതിരെയും അന്വേഷണം

മാനദണ്ഡങ്ങൾ പാലിച്ചല്ല  നിയമനം ; എം ആർ ബൈജുവിനെതിരെയും അന്വേഷണം

Advertisement

പിഎസ്‌സി ചെയർമാൻ എം ആർ ബൈജുവിന്റെ നിയമനത്തിലും അന്വേഷണം. മാനദണ്ഡങ്ങൾ പാലിച്ചല്ല  നിയമനം നടന്നതെന്ന് സർക്കാറിന്റെ കണ്ടെത്തൽ. വിജിലൻസ് ക്ലിയറൻസ് നൽകിയത് മണിക്കൂറുകൾ കൊണ്ട് . അതേസമയം ഇന്ന് പരീക്ഷാ കൺട്രോളറെ എസ് ഐ ടി ചോദ്യം ചെയ്യും.

പി എസ് സി കളിലെ നിയമനം സംബസി ച്ച് 2013 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലൈംഗികപ്പെട്ടു എന്നാണ് സർക്കാർ വിലയിരുത്തൽ2022 ഒക്ടോബർ 26നാണ് എം ആർ ബൈജുവിൻ്റെ പേര് ശുപാർശ ചെയ്തത് പിണറായി മന്ത്രിസഭ അംഗീകരിക്കുന്നത്. പിന്നാലെ ബൈജുവിന്റെ വിവരങ്ങൾ അടങ്ങിയ നിയമന ഫയൽ പൊതു ഭരണ വകുപ്പിൽ നിന്ന് വിജിലൻസിലേക്ക് എത്തുന്നു. 27ന് രാവിലെ വിജിലൻസ് ക്ലിയറൻസിന് എത്തിയ ഫയൽ ഉച്ചയോടു കൂടി ക്ലിയറൻസ് നൽകി തിരിച്ചയച്ചു. ഒക്ടോബർ 29ന് നിയമനത്തിന് ഗവർണർ അംഗീകാരം നൽകി.പിന്നാലെ ഉത്തരവും ഇറങ്ങി.അതിവേഗം ആയിരുന്നു പിഎസ്സി ചെയർമാന്റെ നിയമനം.

പരീക്ഷാക്രമക്കേടുകളിൽ ചെയർമാൻ അടക്കമുള്ളവരുടെ പങ്ക് വിശദമായി പരിശോധിക്കുന്നതിനിടയിലാണ് ചെയർമാന്റെ നിയമനം തന്നെ ഗുരുതര വീഴ്ചയായിരുന്നു എന്ന് കണ്ടെത്തുന്നത്.

യോഗ്യത സ്വഭാവം പശ്ചാത്തലം വിശ്വാസ്യത അങ്ങനെ വിശദമായ പരിശോധന നടന്നിട്ടില്ല.കൃത്യമായ പരിശോധന കൂടാതെയുള്ള നിയമനത്തിൽ കൂടുതൽ അന്വേഷണം. നടത്താനാണ് സർക്കാർ തീരുമാനം.

മറ്റു നിയമങ്ങളും സമാനമായി പരിശോധിക്കും. ചെയർമാനി അംഗങ്ങളിൽ പിരിച്ചുവിടണമെന്ന് മുൻഗണറുടെ ശുപാർശ രാഷ്ട്രപതിക്ക് മുന്നിൽ നിൽക്കുകയാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.

അതേസമയം ഇന്ന് പരീക്ഷ ക്രമക്കേടിൽ പരീക്ഷാ കൺട്രോളറെ എസ് ഐ ടി വിശദമായി ചോദ്യംചെയ്യും.പരീക്ഷ നടത്തിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ചോദിച്ചറിയുക ഒപ്പം പിഎസ്‌സി അംഗം സി കെ ഷാജി നോടും എന്ന ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങളെ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here