Advertisement
ശാസ്താംകോട്ട.സർവീസ് പെൻഷൻകാർക്ക് രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ച വി ഡി. സതീശൻ സർക്കാരിന് അഭിവാദ്യമർപ്പിച്ച് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽആഹ്ലാദ പ്രകടനവും, സബ് ട്രഷറിക്ക് മുന്നിൽയോഗവും നടത്തി.
ജില്ലാസെക്രട്ടറി എൻ. സോമൻപിള്ള ഉത്ഘാടനംചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് കെ ജി. ജയചന്ദ്രൻ പിള്ള അധ്യക്ഷതവഹിച്ചു.സംസ്ഥാന സമിതി അംഗങ്ങളായ, അർത്തിയിൽ അൻസാരി, ശൂരനാട് വാസു, ജോൺമത്തായി, ഡി. ബാബുരാജൻ, നിയോജകമണ്ഡലം സെക്രട്ടറി എം ഐ. നാസർഷാ,ട്രഷറർ സന്തോഷ് കുമാർ, എം. അബ്ദുൽസമദ്, ആയിക്കുന്നം സുരേഷ്, അസൂറഅർത്തിയിൽ,രാധാകൃഷ്ണപിള്ള,സത്യൻ,മാത്യുവട്ടവിള,ശൂരനാട് രാധാകൃഷ്ണൻ,സൈറസ് പോൾ,അമ്പുജാക്ഷിപിള്ള,ചിന്നമ്മ സുകുമാരൻ, രാജൻപിള്ള നിസാമുദീൻ,തുടങ്ങിയവർ സംസാരിച്ചു.


































