Home News Local കോഴിക്കോട് വാഹനാപകടത്തിൽ മരിച്ച സ്വകാര്യ റിസോർട്ട് ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ മരിച്ച സ്വകാര്യ റിസോർട്ട് ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു

Advertisement

ശാസ്താംകോട്ട .കോഴിക്കോട് വാഹനാപകടത്തിൽ മരിച്ച സ്വകാര്യ റിസോർട്ട് ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു .പോരുവഴി ഇടയ്ക്കാട് ഏലാമുഖത്ത് വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെയുടെമകൻ ശ്രീജിത്ത് (46 )ആണ് മരിച്ചത്.കഴിഞ്ഞ 28ന് രാത്രി 11ന് കോഴിക്കോട് പട്ടേരി മെഡിക്കൽ കോളേജ് റോഡിൽ ആയിരുന്നു അപകടം.

ഇരുചക്ര വാഹനത്തിൽ ഹോട്ടലിൽ നിന്നും താമസസ്ഥലത്തേക്ക് പോയ ശ്രീജിത്തിനെ എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലുംഞായറാഴ്ച പുലർച്ചെ മരിച്ചു.മേൽ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഞായറാഴ്ച രാത്രി 11 മണിയോടെ പോരുവഴി ഇടക്കാട്ടിലുളള കുടുംബവീട്ടിൽ എത്തിച്ചു സംസ്കരിച്ചു.അവിവാഹിതനാണ്.അമ്മ ശ്യാമളയമ്മ .സഹോദരൻ ഏലാ മുഖത്ത്ഹരീഷ്.സഞ്ചയനം നവംബർ 8 ഞായറാഴ്ച രാവിലെ ഏഴിന് .

LEAVE A REPLY

Please enter your comment!
Please enter your name here