Advertisement
ശാസ്താംകോട്ട.ബാലസാഹിത്യകാരി ഗൗരിക്കുട്ടി രചിച്ച രണ്ടാമത്തെ പുസ്തകമായ ഹണ്ടിങ് വിത്ത് ഷാർക്കും ഇനി സ് കൂൾ ലൈബ്രറികളിലേക്ക്. ഗൗരിത്തം എന്ന ആദ്യ പുസ്തകം തന്റെ പ്രൈമറി കാലഘട്ടത്തിലെ അനുഭവങ്ങൾ ആയിരുന്നു എങ്കിൽ ഇത് 20 ചെറുകഥകൾ ഉൾക്കൊള്ളിച്ചതാണ്. പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ വിവി എച്ച്എസ്എസി ലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഗൗരിക്കുട്ടി എന്ന ഭവികാ ലക്ഷ്മി.
ഭരണിക്കാവ് ജെ എം എച്ച്എസ് ൽ കഴിഞ്ഞദിവസം നടന്ന ശാസ്താംകോട്ട ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ ഉത്ഘാടന വേദിയിൽ വെച്ച് സി ആർ മഹേഷ് എംഎൽഎയും എ ഈ ഒ അജിതയും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. ശാസ്താംകോട്ട ഉപജില്ലയിലെ എൽപി യു പി വിഭാഗത്തിലെ 47ൽ പരം സ്കൂൾ ലൈബ്രറികളിലേക്കാണ് സൗജന്യമായി പുസ്തകം നൽകുന്നത്. ആദ്യ പുസ്തകം ശാസ്താംകോട്ട ഉപജില്ലയിലെ എല്ലാ സ്കൂളുകൾക്കും താലൂക്കിലെ എല്ലാ ലൈബ്രറികൾക്കും വിതരണം ചെയ്തിരുന്നു.
.
































