27.8 C
Kollam
Tuesday 3rd November, 2026 | 09:57:57 PM
Home News Kerala ജിതേഷ്ജി യുടെ വേഗവരയ്ക്ക്‌ മോഡലായിമൗറീഷ്യസ്‌ മുൻ പ്രസിഡന്റ്‌

ജിതേഷ്ജി യുടെ വേഗവരയ്ക്ക്‌ മോഡലായിമൗറീഷ്യസ്‌ മുൻ പ്രസിഡന്റ്‌

Advertisement

തിരുവനന്തപുരം.നാലുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മൗറീഷ്യസ്‌ മുൻ പ്രസിഡന്റ്‌ പ്രിഥിരാജ്‌ സിംഗ്‌ റൂബുൻ
വേഗവരയിലെ ലോകറെക്കൊർഡ്‌ ജേതാവ്‌ ഡോ. ജിതേഷ്ജി യുടെ വേഗവരയ്ക്ക്‌ മോഡലായി. മൗറീഷ്യയുടെ ഏഴാമത്‌ പ്രസിഡന്റായ പൃഥിരാജ്‌ റൂബനെ ഏഴിൽ നിന്ന് സെക്കന്റുകൾ മാത്രം സമയമെടുത്ത്‌ തത്സമയ അതിവേഗ രേഖാചിത്രമാക്കി സമ്മാനിക്കുകയായിരുന്നു ജിതേഷ്ജി.
മൗറീഷ്യയിലെ തന്റെ ഔദ്യോഗിക വസതിയിലെ മലയാളി ചിത്രകാരന്റെ നിമിഷചിത്രം സൂക്ഷിക്കുമെന്നും
മൗറീഷ്യൻ മുൻ പ്രസിഡന്റ്‌ പറഞ്ഞു. പൃഥ്വിരാജ്‌ റൂബുനു ഒപ്പമിരുന്ന് അത്താഴവിരുന്ന് കഴിക്കാനും പത്തനംതിട്ട ജില്ലക്കാരനായ ജിതേഷ്ജി ക്ഷണിക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം ‘ഓ ബൈ താമര ‘ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇൻഡോ ഓവർസ്സീസ്‌ ട്രയ്ഡ്‌ കൗൺസിലാണു വേദിയൊരുക്കിയത്‌.
സ്റ്റേജിൽ ഇരു കൈകളും ഒരേ സമയം ഉപയോഗിച്ച്‌ വെറും പത്ത്‌ മിനിറ്റിനുള്ളിൽ 100 ചിത്രം വരെ വരഞ്ഞ്‌ വരവേഗവിസ്മയമൊരുക്കുന്ന ജിതേഷ്ജിയുടെ റീലുകൾക്ക്‌
ഇൻസ്റ്റഗ്രാമിൽ 610 ലക്ഷത്തോളമുണ്ട്‌ കാഴ്ചക്കാർ. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കരയാണു മെറ്റാ മെമ്മറിസ്റ്റ്‌ കൂടിയായ ഡോ. ജിതേഷ്ജി യുടെ സ്ഥിരതാമസം

LEAVE A REPLY

Please enter your comment!
Please enter your name here