30.4 C
Kollam
Saturday 19th September, 2026 | 12:25:51 PM
Home News Breaking News കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.

വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച നിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്. കൃഷിയിടത്തിലേക്ക് പോയ ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ മെല്‍വിന്‍ അന്വേഷിച്ചുചെന്നപ്പോഴാണ് ഇവരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here