Advertisement
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധന. ഇന്ന് പവന് 200 രൂപ കൂടി 1,02,600 രൂപയായി. ഇന്നലെയും പവന് 200 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 25 രൂപ വർധിച്ച് 12,825 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങളടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. നിലവിൽ ബാരലിന് 102 ഡോളറിന് മുകളിലാണ് ക്രൂഡ് ഓയിൽ വില.
എണ്ണവില കുറയുന്നത് പണപ്പെരുപ്പ സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇതോടെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുന്നത് നീട്ടിവയ്ക്കാനുള്ള സാധ്യതയുണ്ട്. പലിശനിരക്കുമായി ബന്ധപ്പെട്ട ഇത്തരം പ്രതീക്ഷകൾ സ്വർണവിലയ്ക്ക് താത്കാലിക പിന്തുണയാകുന്നുണ്ട്.



























